ആറന്മുള: കേരള കേന്ദ്ര സര്‍വകലാശാല സാമൂഹിക സേവാ വകുപ്പും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റും സംയുക്തമായി നടത്തിവരുന്ന ഗ്രാമപഠന സഹവാസ ക്യാമ്പ് ശ്രദ്ധേയമാകുന്നു.ആറന്മുള സവിശേഷതകളെയും പൈതൃകങ്ങളെയും കുറിച്ച് ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിയോടം എന്ന പേരിലാണ് ഗ്രാമപഠന സഹവാസ ക്യാമ്പ്. ആറന്മുളയുടെ സാംസ് കാരിക പൈതൃകങ്ങളെ സംബന്ധിച്ചു പഠിക്കാന്‍ വന്ന യുനെസ്‌കോയുടെ കള്‍ചറല്‍ വിംഗ് മെംബര്‍മാരായ രാഹുല്‍ ഗോസ്വാമി, വിവാ കിര്‍മാണി എന്നിവരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രാമവാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ തനതായ സംസ്കാരത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
നിര്‍ദിഷ്ട വിമാനത്താവള പദ്ധതിയുടെ പരിസര പ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന അമ്പതോളം കുടുംബാംഗങ്ങളുമായി സംവദിക്കുകയുണ്ടായി.ഇന്നലെ രാവിലെ പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്നു നടന്ന പരിപാടിയില്‍ കുടുംബശ്രീ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററായ സാബിര്‍ ഹുസൈന്‍ “കുടുംബശ്രീയും സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസെടുത്തു.
തുടര്‍ന്നു വിദ്യാര്‍ഥികള്‍ ജില്ലാ പഞ്ചായത്തിന്റെയും പള്ളിയോട സേവാസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വഞ്ചിപ്പാട്ട് പഠന കളരികേന്ദ്രം സന്ദര്‍ശിക്കുകയും പിന്നീട് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഡയറക്ടറും കേരള കലാമണ്ഡലം വൈസ് ചാന്‍സലറുമായ പി.എന്‍. സുരേ ഷ് കുമാറുമായി സംവദിക്കുകയും ചെയ്തു. കൂടാതെ ആറന്മുള കണ്ണാടി നിര്‍മാണ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.