ആറളത്തെ മാവോയിസ്റ്റ് സാന്നിധ്യം: പോലീസ് സ്‌റ്റേഷനുകള്‍ തണ്ടര്‍ ബോള്‍ട്ടിന്റെ നിയന്ത്രണത്തില്‍

KNR-MAVOISTഇരിട്ടി(കണ്ണൂര്‍): ആറളം വിയറ്റ്‌നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെ തുടര്‍ന്ന് മലയോര സ്‌റ്റേഷനുകളില്‍  തണ്ടര്‍ ബോള്‍ട്ടിന്റെ സുരക്ഷ ഏര്‍പ്പെടുത്തി. യന്ത്രതോക്കേന്തിയ നിലവിലുള്ള രണ്ടംഗ കമാന്‍ഡോസിന്  പുറമെയാണ്  കൂടുതല്‍ സംഘം എത്തിയത്. ആറളം, കരിക്കോട്ടക്കരി, കേളകം സ്റ്റേഷനുകളിലാണ് സുരക്ഷ ശക്തമാക്കിയത്. ആറളം  മേഖലയില്‍ ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം മാവോയിസറ്റ് സംഘത്തിലെ മൊയ്തീന്‍, ലത, കന്യാകുമാരി, സുന്ദരി എന്നിവര്‍ കോളനിയിലെത്തി ആദിവാസികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും അരിയും പഞ്ചസാരയും വാങ്ങി പോവുകയും ചെയ്തിരുന്നു. ഇതോടെയാണ് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം പരസ്യമായി സ്ഥിതീകരിച്ചത്.

Related posts