പാ​ർ​ട്ടി​ക്കു​വേ​ണ്ടി സ​ർ​ഗ പ്ര​തി​ഭ മാ​റ്റി​വ​ച്ച ക​മ്യൂ​ണി​സ്റ്റുകാരൻ: സാ​യു​ധ​വി​പ്ല​വ​ത്തി​നേ​ക്കാ​ൾ പ്രാ​യോ​ഗി​ക​മാ​യ​ത് സാം​സ്ക്കാ​രി​ക വി​പ്ല​വമെന്ന് തെളിയിച്ചയാണ് ഒഎൻവിയെന്ന് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ

ച​വ​റ : ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​ൻ ത​ന്‍റെ സ​ർ​ഗ​വാ​സ​ന മാ​റ്റി​വ​ച്ച ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു ക​വി ഒ​എ​ൻ​വി​യെ​ന്നു ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വി ഒ​.എ​ൻ​.വി കു​റു​പ്പി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​വ​റ ബ​സ്സ് സ്റ്റാ​ന്‍റി​ൽ നി​ന്നാ​രം​ഭി​ച്ച അ​നു​സ്മ​ര​ണ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​.എ​ൻ.​വി​യു​ടെ വ​രി​ക​ളും കെ​പി​എ​സി​യു​ടെ നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി നാ​ട​ക​വു​മാ​ണ് ലോ​ക​ത്തി​ലാ​ദ്യ​മാ​യി ബാ​ല​റ്റി​ലൂ​ടെ ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി​യെ അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ കാ​ര​ണ​മാ​ക്കി​യ​തെ​ന്നു ആ​ർ​ക്കും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ന​മ്മു​ടെ സം​സ്ക്കാ​ര​ത്തി​ൽ സാ​യു​ധ​വി​പ്ല​വ​ത്തി​നേ​ക്കാ​ൾ പ്രാ​യോ​ഗി​ക​മാ​യ​ത് സാം​സ്ക്കാ​രി​ക വി​പ്ല​വ​മാ​ണ് എ​ന്ന് തെ​ളി​യി​ച്ച​യാ​ളാ​ണ് ഒ​എ​ൻ​വി​യെ​ന്നും ആ​ർ.​രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​രി​ച്ചു.

സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഐ. ​ഷി​ഹാ​ബ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ബി.​രാ​ജു, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി പി​ള്ള, ഇ​പ്റ്റ ജി​ല്ലാ ഭാ​ര​വാ​ഹി മ​ണി​ലാ​ൽ, പി.​ബി.​ശി​വ​ൻ, ഷാ​ജി.​എ​സ്. പ​ള്ളി​പ്പാ​ട​ൻ, വി. ​ജ്യോ​തി​ഷ്കു​മാ​ർ, കെ.​എ​സ്, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണ റാ​ലി ഒ​എ​ൻ​വി​യു​ടെ ത​റ​വാ​ടാ​യ ന​മ്പ്യാ​ടി​ക്ക​ലെ​ത്തി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Related posts