ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പട്ടണ ത്തില്‍ കാമറാകണുകള് മിഴി തുറന്നു .നഗരത്തിലെ കുറ്റകൃത്യ ങ്ങള് കണ്ടെത്താനും കുറ്റവാ ളികളെ പിടികൂടുന്നതിനുമായി ആണ് പ്രധാനമായും സ്ഥാപിക്കു ന്നത്. ഇതു കൂടാതെ ഗതാഗ തപ്രശ്നങ്ങള് കണ്ടെത്തുവാനും ഇത് ഉപകരിക്കുമെന്ന കണക്കു കൂട്ടിലിലാണ് പോലീസ്. ആദ്യ ഘട്ടത്തില്‍ കച്ചേരി നട മുതല്‍ മൂന്ന് മുക്ക് വരെ 50 ക്യാമറകള്‍ ആണ് സ്ഥാപിക്കുന്നത് 360 ഡിഗ്രിയില്‍ ചുറ്റി ഹൈക്വാളി റ്റിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ഒളികാമറകളും ഇതിന്റെ കൂട്ടത്തില്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ നമ്പര്‍ പോലും വ്യക്തമായി ഈ കാമറയില്‍ ലഭ്യമാകും. ഇന്നലെതുടങ്ങിയ ട്രയല്‍ വിജയമായതിനെ തുടര്‍ന്ന് കൂടുതല്‍ ക്യാമറകള്‍ ഉടനെ തന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് പോലീസ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതയാണ് ഇതിന്റെ സാമ്പത്തിക സഹായം നല്‍കിയിട്ടുള്ളത്.
കിളിമാനൂര്‍ പട്ടണത്തില്‍ കഴിഞ്ഞ വര്‍ഷം കാമറകള്‍ സ്ഥാപിച്ചത് വിജയമായതിനെ തുടര്‍ന്ന് വൈകിയാ ണെങ്കിലും ആറ്റിങ്ങലില്‍ എത്തിയത് പോലീസിസിനു ആശ്വാസമാണ്. നഗരം ഇനി മുതല്‍ 24 മണിക്കൂറും ആറ്റിങ്ങല്‍ സിഐ ഓഫീസിന്റെ കണ്ട്രോള് റൂമില്‍ നിരീക്ഷണത്തിലായിരിക്കുംഎന്ന് സിഐ ജി.സുനില്‍ കുമാര്‍ അറിയിച്ചു.