ആലക്കോട്: ആലക്കോട് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ ആലക്കോട് നിന്നു ഓട്ടോറിക്ഷയില്‍ കടത്തുകായിരുന്ന 18 ലിറ്റര്‍ വിദേശമദ്യം സഹിതം രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കെ.വി. വിജയന്‍ (53), സിനില്‍ (28) എന്നിവരെയാണ് ആലക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച കെഎല്‍ 59 ഡി 1446 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. ജയപ്രകാശന്‍, പ്രിവന്റീവ് ഓഫീസര്‍ സി.സി. രാജന്‍, സിവില്‍ ഓഫീസര്‍മാരായ രാജേഷ്, എം. സുരേന്ദ്രന്‍, ഉല്ലാസ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 32 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു.