ആലത്തൂരില്‍ 8.59 കോടിയുടെ 38 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു: എംപി

pkd-pkbijumpപാലക്കാട്: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡല ത്തിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നി ന്നും അനുവദിച്ച38 പദ്ധതികള്‍ പൂര്‍ത്തീകരി ച്ചതായി പി.കെ.ബിജു.എം.പി അറിയിച്ചു. മണ്ഡലത്തിലെവികസന പ്രവര്‍ത്തനങ്ങ ള്‍ ക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 8.59 കോടി രൂപയും എം.പി അനുവ ദിച്ചിട്ടുണ്ട്. പദ്ധതികളുടെ  അവലോകന ത്തി നായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നയോ ഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.  പറമ്പിക്കുളം മേഖലയിലെ വികസനത്തിനാ യി നേരത്തെ അനുവദിച്ചതില്‍ നിന്നും അധികമായി 8.80 ലക്ഷം രൂപ കൂടി അനുവദിച്ചു.

പറമ്പിക്കുളം ചുങ്കത്ത് വാട്ടര്‍ ടാങ്കിന് 20.50 ലക്ഷം രൂപ, പറമ്പിക്കുളത്ത് അഞ്ചാം എസ്ടി കോളനിയില്‍ അംഗന്‍വാടിക്ക് 9.30 ലക്ഷം രൂപ, പറമ്പിക്കുളം പൂപ്പാറ എസ്ടി കോളനി അംഗന്‍വാടി 8.12 ലക്ഷം രൂപ, തേക്കടി അക്കര എസ്ടി കോളനിയിലേക്ക് പുഴക്ക് കുറുകെ നടപ്പാലം നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപഎന്നീപദ്ധതികളാണ്പറമ്പിക്കുളം ആദിവാസി മേഖലയിലേക്ക്  എം.പി പ്രത്യേകമായി അനുവ ദിച്ചിട്ടുളളത്.

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഗുണം ലഭി ക്കേണ്ട കിഴക്കഞ്ചേരി ഗ്രാമപഞ്ചായ ത്തിലെ ഓടന്‍തോട് കവളുപ്പാറ റോഡിന്റെ നിര്‍മ്മാ ണത്തിനാവശ്യമായ അനുമതിഗ്രാമപഞ്ചായത്തധികൃതര്‍ക്ക് നല്‍കാതെ വനംവകുപ്പ ധികൃതര്‍ അനാസ്ഥ കാണിക്കു കയാണ്. അധികൃതരുടെ ഇത്തരം അനാസ്ഥ മൂലംഅര്‍ഹരായ ആദിവാസി വിഭാഗങ്ങള്‍ക്ക് ആനു കൂല്യം ലഭിക്കാത്ത സാഹചര്യം സംസ്ഥാന വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയി ല്‍പ്പെടുത്തും.പദ്ധതികള്‍ സമയബന്ധി തമായി പൂര്‍ത്തീ കരിക്കുന്നതിനും, പദ്ധതി നീട്ടികൊണ്ടുപോയി പൊതുപണം അനാവ ശ്യമായി ചെലവഴി ക്കുന്നത് തടയുന്നതിനും നിര്‍വഹണോ ദ്ദ്യഗ സ്ഥര്‍ പ്രത്യേകം ശ്രദ്ധിക്ക ണമെന്നും യോഗ ത്തില്‍ എം.പി നിര്‍ദ്ദേശിച്ചു.

കുടിവെളള പദ്ധതികള്‍ പൂര്‍ത്തിയാക്കു ന്നതില്‍  അലംഭാവം കാണിച്ച വാട്ടര്‍ അതോ റിറ്റി അധികൃതരോട്കൃത്യമായവിശദീകരണം എം.പി ആവശ്യപ്പെടുകയും, ആവശ്യമായ നടപടികള്‍ക്കായി ജില്ലാകളക്ടറെചുമതലപ്പെടുത്തുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തീ കരിച്ച പദ്ധതികളില്‍ 26 കുടിവെളള പദ്ധതിക ള്‍, പാലത്തുളളി ഗവ. സ്കൂള്‍ കെട്ടിട നിര്‍മ്മാ ണം, വിവിധ റോഡു നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടു ന്നുണ്ട്. ജില്ലാ കള ക്ടറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തി ല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ നിര്‍വഹ േണാദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts