ഇ​​​​താ​​​​ണ് ശ​​​​രി​​​​ക്കും വോ​​​​ട്ട്ഫാ​​​​മി​​​​ലി: പേരിൽ ‘വോട്ടു’ള്ള കുടുംബം; ആ​​​​ല്‍​ബ​​​​ര്‍​ട്ട് ബ​​​​ര്‍​ത്ത​​​​ലോ​​​​മി​​​​യോ വോ​​​​ട്ടും തലമുറയും

ഇ​​​​താ​​​​ണ് ശ​​​​രി​​​​ക്കും വോ​​​​ട്ട്ഫാ​​​​മി​​​​ലി… കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഒ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെ​​​​യും പേ​​​​രവ​​​സാ​​​നി​​​ക്കു​​​ന്ന​​​ത് ‘വോ​​​ട്ടി’​​​ലാ​​​ണ്. വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള പേ​​​​രി​​​നെക്കുറി​​​ച്ച​​​ല്ല പ​​​റ​​​യു​​​ന്ന​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട്ടെ റോ​​​​ബി​​​​ന്‍​സ​​​​ണ്‍ റോ​​​​ഡി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് ആ​​​​ര്‍​മി​​​​യി​​​​ലെ ക്യാ​​​​പ്റ്റ​​ന്‍ ആ​​​​യി​​​​രു​​​​ന്ന ജ​​​​ര്‍​മ​​​​ന്‍​കാ​​​​ര​​​​ന്‍ ആ​​​​ല്‍​ബ​​​​ര്‍​ട്ട് ബ​​​​ര്‍​ത്ത​​​​ലോ​​​​മി​​​​യോ വോ​​​​ട്ടി​​​​ല്‍നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു ഈ ‘വോ​​​​ട്ടു’ വി​​​​ശേ​​​​ഷം. ആ​​​​ല്‍​ബ​​​​ര്‍​ട്ട് പേ​​​​രി​​​​നോ​​​​ടു കൂ​​​​ടെ ‘വോ​​​​ട്ട്’ എ​​​​ന്ന സ്ഥാ​​​​ന​​​​പ്പേ​​​​ര് ചേ​​​​ര്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​ന്നീ​​​ട് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തി​​​ലെ​​​ല്ലാം ആ ​​​വോ​​​ട്ട് വ​​​ന്നു. ക്യാ​​​​പ്റ്റ​​​ന്‍ ആ​​​​ല്‍​ബ​​​​ര്‍​ട്ടി​​​​നു​​​​ശേ​​​​ഷം നാ​​​​ലു​​​​ ത​​​​ല​​​​മു​​​​റ ക​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ല്‍ ഇ​​​​പ്പോ​​​​ഴും കു​​​​ടും​​​​ബം വോ​​​​ട്ട് എ​​​​ന്ന സ്ഥാ​​​​ന​​​​പ്പേ​​​​ര് ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടി​​​​ല്ല.

ക്യാ​​​​പ്റ്റ​​​​ന്‍ ആ​​​​ല്‍​ബ​​​​ര്‍​ട്ട് ബ​​​​ര്‍​ത്ത​​​​ലോ​​​​മി​​​​യോ​​​​യു​​​​ടെ മ​​​​ക​‍ന്‍റെ പേ​​​ര് ബെ​​​​സ്റ്റി​​​​ന്‍ ബോ​​​​ബി വോ​​​​ട്ട്, ബെ​​​​സ്റ്റി​​​​ന്‍റെ മ​​​​ക​​​​ന്‍ ആ​​​​ര്‍​ബ​​​​ര്‍​ട്ട് വോ​​​​ട്ട്, ആ​​​​ര്‍​ബ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​മ്മ അ​​​​ല്‍​ഫോ​​​​ന്‍​സ വോ​​​​ട്ട്. പ്ര​​​​വാ​​​​സി​​​​യാ​​​​ണ് അ​​​​ല്‍​ബ​​​​ര്‍​ട്ട് വോ​​​​ട്ട്. ഭാ​​​​ര്യ ജൂ​​​​ലി വോ​​​​ട്ട് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് ആം​​​​ഗ്ലോ ഇ​​​​ന്ത്യ​​​​ന്‍ ഗേ​​​​ള്‍​സ് ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​ലെ പ്രൈ​​​​മ​​​​റി വി​​​​ഭാ​​​​ഗം ഇം​​​​ഗ്ലീ​​​​ഷ് അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​ണ്. മ​​​​ക്ക​​​​ളാ​​​​യ അ​​​​ലി​​​​സ്റ്റ ഇ​​​​ഗ്നേ​​​​ഷ്യ​​​​സ് വോ​​​​ട്ട്, അ​​​​ലീ​​​​ഷ മേ​​​​രി വോ​​​​ട്ട് എ​​​​ന്നി​​​​വ​​​​രും ഇ​​​​വി​​​​ടെ​​​​യാ​​​​ണ് താ​​​​മ​​​​സം.

vogts എ​​​​ന്നാ​​​​ണ് ഇം​​​​ഗ്ലീ​​​​ഷി​​​​ല്‍ എ​​​​ഴു​​​​തു​​​​ന്ന​​​​ത്. വോ​​​​ട്ട് എ​​​​ന്നാ​​​​ണ് ഉ​​​​ച്ചാ​​​​ര​​​​ണം. വോ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ പോ​​​​കു​​​​മ്പോ​​​​ള്‍ പേ​​​​ര് വി​​​​ളി​​​​ക്കു​​​​ന്ന സ​​​​ന്ദ​​​​ര്‍​ഭ​​​​ത്തി​​​​ല്‍ എ​​​​ല്ലാ​​​​വ​​​​രും കൗ​​​​തു​​​​ക​​​​ത്തോ​​​​ടെ ത​​​​ങ്ങ​​​​ളെ നോ​​​​ക്കാ​​​​റു​​​​ണ്ടെ​​​​ന്ന് ഇ​​​​വ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു.​​ വോ​​​​ട്ടു​​​​തേ​​​​ടി എ​​​​ത്തു​​​​ന്ന സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും പാ​​​​ര്‍​ട്ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും ഈ ​​​​വോ​​​​ട്ടുകു​​​​ടും​​​​ബം കൗ​​​​തു​​​​കം പ​​​​ക​​​​രു​​​​ക​​​​യാ​​​​ണ്.

ഇ. ​​​അ​​​നി​​​ഷ്

Related posts

Leave a Comment