ആലുവ: കഞ്ചാവ് ലഹരിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കഞ്ചാവ് വില്പനക്കാരനും പ്രദേശത്തെ പ്രധാന ക്രിമിനലുമായ കൊച്ചി സ്വദേശിയെയാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ താഴിക്കാട്ടുകര പള്ളിക്കവലയില്‍ നാളുകളായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സംഭവത്തില്‍ രോക്ഷാകുലരായ കൂട്ടുകാര്‍തന്നെ ഇയാളുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച കുട്ടിയുടെ പിതാവിന്റെ കൂട്ടുകാരനായ യുവാവ് സൗഹൃദം നടിച്ച് വീട്ടിലെത്തി. ഈ സമയം പിതാവ് തൊട്ടടുത്ത കള്ളുഷാപ്പിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയെയും കൂട്ടി ഷാപ്പിലെത്തി പിതാവിനോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവും കൂട്ടുകാരുമെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ വീട് അടിച്ചു തര്ത്തതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പീഡനശ്രമത്തിന് യുവാവിനെയും വീടുതകര്ത്തകേസില് ഇയാളുടെ സുഹൃത്തിനെയും ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.