ചങ്ങനാശേരി: ആവശ്യത്തിന് കണ്ടക്ടര്‍മാരില്ല; ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ നിരവധി സര്‍വീസുകള്‍ മുടങ്ങുന്നു. എണ്ണത്തില്‍ കുറവിനൊപ്പം കൂടുതല്‍ കണ്ടക്ടര്‍മാര്‍ അവധിയെടുക്കുന്നതോടെയാണ് കൂടുതല്‍ ര്‍വീസുകള്‍ റെദ്ദു ചെയ്യപ്പെടുന്നത്. 90 കണ്ടക്ടര്‍മാരും 140 ഡ്രൈവര്‍മാരുമാണ് ഈ ഡിപ്പോയിലുള്ളത്. ദൈനംദിന സര്‍വീസുകള്‍ നടത്താന്‍ 20 കണ്ടക്ടര്‍മാരും പത്ത് ഡ്രൈവര്‍മാരും കൂടി ആവശ്യമാണ്. 65 ബസുകളും 62 ഷെഡ്യൂളുകളുമാണ് ഈ ഡിപ്പോയിലുള്ളത്.
വിവിധ കാരണങ്ങളാല്‍ പത്തിലേറെ ഷെഡ്യൂളുകളാണ് ദിവസവും റെദ്ദുചെയ്യപ്പെടുന്നത്. കണ്ടക്ടര്‍മാര്‍ അവധിയെടുത്തതിനെ തുടര്‍ന്ന് ഇന്നലെ ആറ് ഷെഡ്യൂളുകള്‍ റെദ്ദു ചെയ്യപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നിന്നും ജോലിക്കായി രാവിലെ എത്തിയ ഡ്രൈവര്‍മാര്‍ക്ക് ഇതുമൂലം മടങ്ങിപ്പോകേണ്ടി വന്നു. പിഎസ്‌സി നിയമനത്തിലൂടെ നിയമിക്കുന്ന പത്ത് കണ്ടക്ടര്‍മാരും അത്രയും ഡ്രൈവര്‍മാരേയും രണ്ടാഴ്ചകം ചങ്ങനാശേരി ഡിപ്പോക്ക് ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.