കോ​ടീ​ശ്വ​ര ഭാ​ര്യ​യെ കാ​ണാ​നി​ല്ല; ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​ടെ ആ​വ​ശ്യം…

ഒ​സ്‌​ലൊ: നോ​ർ​വീ​ജി​യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ന്‍റെ ഭാ​ര്യ​യെ വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ശ​ത​കോ​ടീ​ശ്വ​ര​നും ഊ​ർ​ജ, റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി​യു​മാ​യ ടോം ​ഹേ​ഗ​ന്‍റെ ഭാ​ര്യ അ​ന്നെ എ​ലി​സ​ബ​ത്ത് ഫാ​ൽ​കെ​വി​ക് ഹേ​ഗ​നെ​യാ​ണ് (68) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31 ന് ​ആ​ണ് അ​ന്നെ എ​ലി​സ​ബ​ത്തി​നെ നോ​ർ​വെ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യ്ക്കു സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ​നി​ന്നും കാ​ണാ​താ​കു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലും ഇ​വ​രെ പോ​ലീ​സി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ ഇ​തി​നി​ടെ മോ​ച​ന​ദ്ര​വ്യ​മാ​യി ഒ​രു കോ​ടി ഡോ​ള​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​തു​ക ക്രി​പ്റ്റോ ക​റ​ൻ​സി​യി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

നോ​ർ​വെ​യി​ലെ കോ​ടീ​ശ്വ​ര​ൻ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ടോം ​ഹേ​ഗ​ന്‍റെ ആ​സ്തി ഏ​ക​ദേ​ശം 174 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ്. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ കോ​ടി​ശ്വ​ര​ൻ​മാ​രി​ൽ 172 ാം സ്ഥാ​ന​ത്താ​ണ് ടോം ​ഹേ​ഗ​ൻ.

Related posts