ആ ചുംബനം വേണമെന്ന് ആവശ്യപ്പെട്ടത് കമലഹാസന്‍

ദുര്‍മന്ത്രവാദിയായി കമലഹാസന്‍തിരക്കഥ നായകന്മാര്‍ പറഞ്ഞിട്ട് മാറ്റി എഴുതിയ സംഭവങ്ങള്‍ സിനിമാ രംഗത്തുണ്ടായിട്ടുണ്ട്. എന്നാല്‍ തിരക്കഥയില്‍ ഇല്ലാത്ത ഒരു ചുംബന രംഗം ഉള്‍പ്പെടുത്താന്‍ പറഞ്ഞത് നായകനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഈ കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നായകന്‍ കമലഹാസന്‍ ആയതാണ് വാര്‍ത്തയ്ക്ക് പ്രാധാന്യമേറുന്നതിന് കാരണം.

1978ല്‍ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. ചിത്രത്തിലെ നായിക സെറീനാ വഹാബിന്റെ പാദത്തില്‍ ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗം തിരക്കഥയില്‍ ഇല്ലായിരുന്നെന്നും കമലഹാസന്‍ പറഞ്ഞിട്ട്് കൂട്ടിച്ചേര്‍ത്തതാണെന്നുമുള്ള രീതിയിലാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിക്കുന്നത്.  ശങ്കരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തത്.

Related posts