നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് ലഭിച്ച വിരല്‍ അസ്‌ലമിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇത് കൊലപ്പെടുത്തിയ പ്രതികളുടേതാണെന്ന് നേരത്തെ പോലീസ് സംശയിച്ചിരുന്നു. വിരല്‍ ഡിഎന്‍എ ടെസ്റ്റിനയക്കുകയും ചെയ്തിരുന്നു.
പോലീസ് അസ്‌ലമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഡോക്ടരുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിരല്‍ അസ്‌ലമിന്റെ തെന്ന് വ്യക്തമായത്. ഇതിനിടയില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ വളയം നിരവ് സ്വദേശി നിധിന്‍ എന്ന കുട്ടുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.കോടതി റിമാന്‍ഡ് ചെയ്തു.