നാട്ടിംഗ്ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റിക്കാര്‍ഡ് നേട്ടവുമായി ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ പാക്കിസ്ഥാന് വമ്പന്‍ തോല്‍വി. നിശ്ചിത അമ്പതോവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 444 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം ഇംഗ്ലണ്ട് ഉയര്‍ത്തിയപ്പോള്‍ മറുപടിയായി 42.4 ഓവറില്‍ 275നു എല്ലാ പാക് ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. ഇംഗ്ലണ്ട് ജയം ആഘോഷിച്ചത് 169 റണ്‍സിന്.
നേരത്തെ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ സെഞ്ചുറിയുടെയും (171) ജോറൂട്ട് (85), ജോസ് ബട്ട്‌ലര്‍ (90), ഇയോണ്‍ മോര്‍ഗന്‍ (90) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവിലാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റിക്കാര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.