ഇങ്ങനെയാണോ ഹണിമൂണ്‍ ചിത്രങ്ങള്‍

Bpasha160516ബിപാഷ ബസുവും കരണ്‍ ഗ്രോവറും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ആരാധകരെല്ലാം  ബിപാഷ  ഹണിമുണ്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു.  എന്നാല്‍ ബിപാഷ ഹണിമൂണ്‍ വിശേഷങ്ങളും ചിത്രങ്ങളും  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകര്‍ ചിലര്‍ ഞെട്ടിയത്.

ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളൊന്നും ബിപാഷ പ്രസിദ്ധീകരിച്ചില്ല. മറിച്ച്  ടൗവല്‍ കൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച ബെഡ്‌റൂമിന്റെ ചിത്രമായിരുന്നു പ്രസിദ്ധീകരിച്ചത്. ആരാധകരില്‍ ചിലര്‍ ടൗവല്‍ ആര്‍ട്ടുകളെ അഭിനന്ദിച്ചപ്പോള്‍ മറ്റു ചിലര്‍   മോശമായ ഭാഷയിലാണ് പ്രതികരിച്ചത്. പലതും ദ്വയാര്‍ഥ ഭാഷയിലുള്ള പ്രതികരണമായിരുന്നു.   ബിപാഷ  തന്റെ ബിക്കിനി ഫോട്ടോ മറ്റുള്ളവരെ കാണിക്കുന്നതിന്റെ തിരക്കില്‍ ഭര്‍ത്താവിനെ മറന്നെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. ഇതോടെ നിയന്ത്രണം വിട്ട ബിപാഷ  മറുപടിയുമായി രംഗത്തിറങ്ങി.

കഴിഞ്ഞ വര്‍ഷം ഇതുപോലൊരു ടൗവല്‍ ആര്‍ടിന്റെ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ആരുടേയും നെഗറ്റീവ് കമന്റുകള്‍ ഒന്നും കണ്ടില്ലല്ലോ എന്ന് ബിപാഷ ചോദിക്കുന്നു.  ടവല്‍ ആര്‍ട് കാണുമ്പോള്‍ ആര്‍ക്കാണ് അത് മോശമായി തോന്നുന്നത്?  കല്യാണം കഴിഞ്ഞു എന്നതുകൊണ്ട് ഇതൊന്നും പാടില്ലെന്നാണോയെന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തീര്‍ത്തും നിലവാരം കുറഞ്ഞതാണെന്നും നടി മറുപടി പറഞ്ഞു. ടവല്‍ ആര്‍ട്‌സിന്റെ കൂടുതല്‍ ചിത്രങ്ങളുമായി വീണ്ടും വരുമെന്നും  അത് തനിക്ക് വളരെ ഇഷ്ടമാണെന്നും ബിപാഷ പറയുന്നു.

Related posts