ഇങ്ങനെയൊക്കെ ചെയ്യാമോ? ഫേസ്ബുക്കില്‍ കുമ്മനത്തിന്റെ നഗ്ന ഫോട്ടോ: ജാമ്യമില്ലാ കുറ്റമാരോപിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു

Kummanamഎരുമപ്പെട്ടി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത കടങ്ങോട് പാറപ്പുറം ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെ.കെ. സുമേഷിനെ (28) പോലീസ് കസ്റ്റഡിയിലെടുത്തു.

ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാരോപിച്ചാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.കുമ്മനം രാജശേഖരന്റെ നഗ്നഫോട്ടോ കൃത്രിമമായി തയാറാക്കി സുമേഷ് പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് അധികൃതരുടെ നടപടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts