ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ… മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ സൂക്ഷിക്കാമെന്നു ഹൈക്കോടതി

Mohanlalകൊച്ചി: ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍നിന്നു പിടികൂടിയ ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തിനു തിരികെ നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സര്‍ക്കാര്‍ വിശദീകരണത്തെത്തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്.

2011 ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ നാല് ആനക്കൊമ്പുകള്‍ കണെ്ടത്തിയത്. തുടര്‍ന്നു തൊട്ടടുത്ത ദിവസം മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ലാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ലാലിനു തന്നെ തിരികെ നല്‍കി. ഇതിനെയാണു ഹര്‍ജിക്കാരന്‍ ചോദ്യംചെയ്തത്.

തന്റെ പക്കല്‍ ആനക്കൊമ്പുകളുണെ്ടന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുമ്പാകെ ഔദ്യോഗികമായി അറിയിക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 16ന് ഉത്തരവിറക്കിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. ഇതനുസരിച്ചു മോഹന്‍ലാല്‍ വിശദീകരണം നല്‍കിയതിനാല്‍ ആനക്കൊമ്പ് ലാല്‍ തന്നെ സൂക്ഷിക്കുന്നതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഈ വിഷയത്തില്‍ കോടതിയിടപെടുന്നില്ലെന്നും ആനക്കൊമ്പു കേസ് തുടരുന്നതിന് ഇതു തടസമല്ലെന്നും വ്യക്തമാക്കി സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.

Related posts