തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും യാഥാക്രമം 92 ഉം 27 ഉം സീറ്റുകളില്‍ മത്സരിക്കും. ജനതാദള്‍ (എസ്) അഞ്ച്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നാല്, എന്‍സിപി നാല്, ഐഎന്‍എല്‍ മൂന്ന്, കോണ്‍ഗ്രസ് (എസ്) ഒന്ന്, സിഎംപി ഒന്ന്, കേരള കോണ്‍ഗ്രസ്(ബി) ഒന്ന്, ആര്‍എസ്പി (എല്‍) ഒന്ന്, സ്കറിയ തോമസ് വിഭാഗം ഒന്ന് എന്നിങ്ങനെയാണ് ഘട കക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കിയിരിക്കുന്നത്. പി.സി. ജോര്‍ജിനും കെ.ആര്‍. ഗൗരിയമ്മയുടെ ജെഎസ്എസിനും സീറ്റ് നല്‍കിയില്ല.
ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി; ജോര്‍ജിനും ജെഎസ്എസിനും സീറ്റില്ല
