ഇടതു പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് പി.സി. ജോര്‍ജ് പ്രചാരണം തുടങ്ങി; പി.സി.ജോര്‍ജിന് ഉറപ്പൊന്നും കൊടുത്തിട്ടില്ല: കോടിയേരി

Georgeകൊച്ചി: പി.സി. ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കാമെന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ല. കെപിഎസി ലളിത മത്സരിക്കുന്ന കാര്യത്തിലുള്ള അസൗകര്യം  അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും. മുതലക്കുളത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചവരില്‍ സിപിഎം പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് പി.സി. ജോര്‍ജ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണു കോടിയേരിയുടെ പ്രതികരണം. പൂഞ്ഞാറിലല്ലാതെ മറ്റൊരിടത്തും മത്സരിക്കില്ലെന്നും, ഇടതു മുന്നണി ചതിക്കില്ലെന്നാണു പ്രതീക്ഷയെന്നും ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts