ഇടിയാട്ടുപുറം പാടശേഖരങ്ങളില്‍ നെല്‍കൃഷി അന്യമാകുന്നു

PKD-KRISHIശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടപഞ്ചായത്തിന്റെ തിലകക്കുറിയായിരുന്ന ഇടിയാട്ടുപുറം , നെടുഞ്ചാല്‍  പാടശേഖരങ്ങളില്‍ നെല്‍കൃഷി അന്യമാകുന്നു.  80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കണമെന്നും നെല്‍കൃഷി പുനരാരംഭിക്കണമെന്നും ആവശ്യം ശക്തമായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇടിയാട്ടുപുറം  നെടുഞ്ചാല്‍ ഏല ഗതകാലസ്മ കണകളുടെ ബാക്കിപത്രം മാത്രമാണ്. ഒരു കാലത്ത് നൂറ് മേനി വിളവ് ലഭിച്ചിരുന്ന ഏലകളില്‍ കൃഷിക്ക് ആവശ്യമായ ജലം ലഭിയ്ക്കാത്തതാണ്കൃഷിയിറക്കുവാന്‍ കര്‍ഷകര്‍ മടിക്കുന്നതിന് പ്രധാന കാരണം.

ശാസ്താം കോട്ട തടാകത്തിെല ജലനിരപ്പില്‍ ഉണ്ടായ കുറവ് തടാകത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഏലകളെയും ബാധിച്ചു.ബണ്ട് റോഡിന് സമീപം തടാകം ഏക്കറുകളോളം വറ്റിവരണ്ടതോടെ പാടശേഖരങ്ങളിലെ ജലാംശം പൂര്‍ണമായും ഇല്ലാതായി. തടാകസംരക്ഷണത്തിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന അധികൃതര്‍ ശാസ്താംകോട്ട അമ്പലക്കടവ് മാത്രം സന്ദര്‍ശിച്ചു തിരികെ പോകുന്നതിനാല്‍ ഇടിയാട്ടപ്പുറം നെടുഞ്ചാല്‍ ഏലകളുടെ അവസ്ഥ ചര്‍ച്ചയായിട്ടില്ല.

ശാസ്താംകോട്ട തടാകത്തോട് ചേര്‍ന്ന് കിടക്കുന്ന പാടശേഖരങ്ങള്‍ ഒരു തടാക ജൈവവ്യവസ്ഥയാണ് നിലനിര്‍ത്തുന്നത്.പാടങ്ങളില്‍ വെളളം കെട്ടി നില്‍ക്കുന്നത് തടാകത്തിന്റെ വരള്‍ച്ചയെ ഒരു വിധം പ്രതിരോധിച്ചിരുന്നു. പരമ്പരാഗത രീതിയില്‍ ഏലായില്‍ വെള്ളം എത്തിയ്ക്കുന്നതിന് പ്രധാന തോടുകളും അനുബന്ധ തോടുകളും തലമുറകള്‍ക്ക് മുമ്പേനിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ജലംഎത്താത്തതാണ്കര്‍ഷകരെ വലയ്ക്കുന്നത്.2001 ല്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെ ഐ പികടപുഴ വരെ കനാല്‍നിര്‍മിച്ചിരുന്നു. എന്നാല്‍ മുതുപിലാക്കാട് വരെ മാത്രമാണ് ജലവിതരണം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇടിയാട്ടുപുറം  നെടുഞ്ചാല്‍ ഏലകളില്‍ ജലമെത്തിയ്ക്കുന്നതിനായി 97 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ ഐ പി അധിതൃതര്‍ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര ്യത്തിലാണ് കൃഷി പുനരാരംഭിയ്ക്കുന്നതിന് എലായില്‍ ജലവിതരണത്തിന് നടപടിസ്വീകരിയ്ക്കണ മെന്നാ വശ്യപ്പെട്ട് പഞ്ചായത്തംഗം മണികണ്ഠന്‍ കൃഷി വകുപ്പ് മന്ത്രി ,കെ.ഐ.പി എന്നിവര്‍ക്ക് നിവേദനം നല്‍ കിയിരുന്നു.

Related posts