ഇടുക്കി ജില്ലാ പഞ്ചായത്തിലെ നിരീക്ഷണ കാമറ മറച്ച് കള്ളക്കളി

TCR-CAMERAതൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിലെ നിരീക്ഷണ കാമറ കലണ്ടര്‍ ഉപയോഗിച്ച് മറച്ചുപിടിച്ചു നടത്തിയ ക്രമക്കേടുകളുടെ ദൃശ്യം പുറത്തായി. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലാണ് സംഭവം. ഒരു മാസത്തെ കാമറ റിക്കാര്‍ഡിംഗ് ദൃശ്യം സെക്രട്ടറി അഡ്വ.ഷാജി കെ.കുര്യന്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം കണ്ടെത്തിയത്. ഓഫീസിലേക്കു ചില കരാറുകാര്‍ വന്ന് ഉദ്യോഗസ്ഥരുമായി ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ നിരീക്ഷണ കാമറ ഉള്ള വിവരം ജീവനക്കാരില്‍ ചിലര്‍ അവരുട ശ്രദ്ധയില്‍പ്പെടുത്തി.

ഉടനെ ഓഫീസിലെ ഒരു ജീവനക്കാരന്‍ കലണ്ടര്‍ കൊണ്ടുവന്ന് കാമറ മറച്ചുപിടിക്കുന്നതും കൈകള്‍ മാറ്റി കലണ്ടര്‍ പിടിക്കുന്നതും ദൃശ്യത്തില്‍ പതിഞ്ഞു. കുറച്ചുസമയത്തിനുശേഷം ഇയാള്‍ കലണ്ടര്‍ മാറ്റിയപ്പോള്‍ ഓഫീസിലുണ്ടായിരുന്ന കരാര്‍ ഇടപാടുകാരും ജീവനക്കാരും സ്ഥലത്തില്ലാത്തതും ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സെക്രട്ടറി എക്‌സിക്യൂട്ടീവ ്എന്‍ജിനിയറോട് വിശദീകരണം ചോദിച്ച ്കത്ത് നല്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ന്നാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്.

Related posts