ഇത്രയും ദുഷ്ടപ്രവൃത്തി അവര്‍ ചെയ്യുമെന്ന് കരുതിയില്ല! മണിയുടെ സുഹൃത്തുക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരന്‍

britherതൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മണിയുടെ  സഹോദരന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് രാസപരിശോധനഫലം പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം.

“വളരെ കഷ്ടമുള്ള കാര്യം. ഇത്രയും ദുഷ്ടപ്രവൃത്തി അവര്‍ ചെയ്യുമെന്ന് കരുതിയില്ല. അവരെ അത്രയേറെ സ്‌നേഹിച്ച വ്യക്തിയാണ് എന്റെ ചേട്ടന്‍. ഇത്രയു ദിവസം പുലയും മറ്റു ചടങ്ങുകളുമുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ വീട്ടുകാര്‍ മിണ്ടാതിരുന്നത്. പക്ഷേ ചേട്ടന്റെ മരണത്തില്‍ ഞങ്ങളേക്കാള്‍ വേദനിച്ച നിരവധി പേരുണ്ടായിരുന്നു. അവരുടെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ഇതെല്ലാം പുറത്തുവരാന്‍  കാരണം. വ്യാജമദ്യത്തിലാണ് ഇത്തരം രാസപദാര്‍ഥങ്ങള്‍ കാണുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൊലക്കുറ്റത്തിന് തന്നെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കണം’ – രാമകൃഷ്ണന്‍ പ്രതികരിച്ചു.

Related posts