ഇത്രയും വികസനം ഒരു സര്‍ക്കാരിനും അവകാശപ്പെടാനില്ല: ശശി തരൂര്‍ എംപി

tcr-sasiതൃശൂര്‍: കണ്ണൂര്‍ വിമാനത്താവളം മുതല്‍ വിഴിഞ്ഞം തുറമുഖം വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാല്‍ ഒരു ഭരണകാലയളവിനിടെയില്‍ ഇത്രയും വികസനം മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാവില്ലെന്ന് ശശി തരൂര്‍ എംപി.യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കന്നി വോട്ട് കയ്യിന്  യുവജന സംഗമം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടവകാശം കൃത്യമായി ആലോചിച്ച് വിനിയോഗിക്കണമെന്ന് യുവ വോട്ടര്‍മാരെ അദ്ദേഹം ഉപദേശിച്ചു.

തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ടി.വി. ചന്ദ്രമോഹന്‍, അഡ്വ. സി.എസ്. ശ്രീനിവാസന്‍, മുന്‍ മേയര്‍മാരായ ജോസ് കാട്ടൂക്കാരന്‍, കെ. രാധാകൃഷ്ണന്‍, ഐ.പി. പോള്‍,  കൗണ്‍സിലര്‍മാരായ ജോണ്‍ ഡാനിയേല്‍, കെ. ഗിരീഷ്കുമാര്‍, ജോസി ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് യുവ വോട്ടര്‍മാരുമായി ശശി തരൂര്‍ എംപിയും പത്മജ വേണുഗോപാലും സംവദിച്ചു.

Related posts