പലതരത്തിലുള്ള ആഘോഷങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരത്തിലുള്ള ഒരു ആഘോഷം ഇത് ആദ്യമാണ്. കല്യാണം കഴിക്കുമ്പോള്‍ മാത്രമല്ല വിവാഹമോചനം നേടുമ്പോളും ആഘോഷത്തിന് കുറവ് വരുത്തരുതെന്നാണ് നടി കരിഷ്മ കപൂറിന്റെ പക്ഷം. നേരിട്ട് പറഞ്ഞില്ലേലും വിവാഹ മോചനം നേടി ഒരാഴ്ച പിന്നിട്ടതിനു ശേഷം ട്വിറ്ററില്‍ ഇട്ടിരിക്കുന്ന ചിത്രങ്ങളാണ് കരിഷ്മ എത്രത്തോളം സന്തോഷവതിയാണ് എന്ന് പറയുന്നത്.
സഞ്ജയ് കപൂറുമായുള്ള വിവാഹ മോചനം കോടതി അനുവദിച്ചതിനു ശേഷം കരിഷ്മ നേരേ പോയത് യൂറോപ്പിലേക്കാണ്. നഗരത്തില്‍ ചുറ്റിക്കറങ്ങുന്നതിന്റെ ഫോട്ടാകളാണ് കരിഷ്മ കഴിഞ്ഞദിവസം ട്വിറ്ററില്‍ ഇട്ടത്. കരിഷ്മ സ്വതന്ത്രയായതിന്റെ സന്തോഷത്തിലാണ് യൂറോപ്പിലേക്ക് പോയതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.