ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണി ഉരിയുമെന്ന് കഴിഞ്ഞ ക്രിക്കറ്റ് ലോകക്കപ്പ് പ്രഖ്യാപിച്ച് അരാധകരെ ‘കബളിപ്പിച്ച” നടി പൂനം പാണ്ഡെ ഇത്തവണ ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഇത്തവണ വലിയ വെല്ലുവിളികള്‍ക്കൊന്നും നിന്നില്ലെങ്കിലും ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തെ പൂനം പാണ്ഡെയും ആഘോഷിച്ചു. ഏറെക്കുറെ നഗ്നമായ മാറിടത്തിന്റെ സെല്‍ഫി പോസ്റ്റ് ചെയ്താണ് പൂനം പാണ്ഡെ ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. പൂനത്തിന്റെ ആരാധകര്‍ ചിത്രത്തെ ക്രിക്കറ്റ് ആരാധനയോട് ചേര്‍ത്ത് വച്ച് വായിക്കാനും തുടങ്ങി.
മുമ്പ് ഇന്ത്യപാക് മത്സരത്തിന്റെ സമയത്തും ഒരു ഇന്ത്യന്‍ മോഡലും പാകിസ്താനി മോഡലും പരസ്യമായി തങ്ങളുടെ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ തുണി ഉരിയുമെന്ന് പ്രഖ്യാപിച്ചിരുന്നു . നെഗറ്റീവ് പബഌസിറ്റിയിലൂടെ അവസരങ്ങള്‍ നേടിയെടുക്കാനുള്ള ചില നടിമാരുടെയും മോഡലുകളുടെയും തന്ത്രമായിട്ടാണ് ഇത്തരം പ്രവൃത്തികളെ വിശേഷിപ്പിക്കുന്നത്. എന്തായാലും മത്സരം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം