ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ ഡൊണള്‍ഡ് ട്രംപിനെ അഭിനന്ദിച്ചും പ്രസിഡന്റ് ഒബാമയെ കുറ്റപ്പെടുത്തിയും ഫെയ്‌സ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ടിവി അവതാരികയെ ജോലിയില്‍നിന്നും പരിച്ചുവിട്ടു. KRIV അവതാരിക സ്കാര്‍ലറ്റ ഫാക്കര്‍ എന്ന ഇരുപത്തഞ്ചുകാരിയാണ് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വകാര്യ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ കുറ്റത്തിനാണ് പിരിച്ചുവിടല്‍ നടപടിക്ക് വിധേയ ആയതെന്ന് മാധ്യമങ്ങളെ അറിയിച്ചു.
ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനുശേഷമാണ് സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും ഒബാമയുടെ എട്ടു വര്‍ഷത്തെ ഭരണം ജനങ്ങളില്‍ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചുവെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പും തെരഞ്ഞെടുപ്പു കഴിഞ്ഞും ഉണ്ടായ സംഭവ വികാസങ്ങളേയും കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതു ശരിയായി തോന്നുന്നില്ലെന്നും ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്കില്‍നിന്നും അഭിപ്രായങ്ങള്‍ നീക്കം ചെയ്തശേഷം സ്കാര്‍ലറ്റ് പറഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍