മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാവൽ വ്ലോഗറാണ് ബാക്ക് പാക്കർ എന്ന അരുണിമ. ചുരുങ്ങിയ കാലം കൊണ്ട് ഈ ഇരുപത്തിയാറുകാരി പെൺകുട്ടി ചെന്നെത്താത്ത നാടും നഗരവും ഗ്രാമങ്ങളുമില്ല. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങൾ യാത്രയ്ക്കിടെ അരുണിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ യാത്രകളിൽ നേരിട്ട അനുഭവങ്ങൾ അരുണിമ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
തനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് വീഡിയോയായി ചെയ്യുന്നത്. അല്ലാതെ താനൊരു കണ്ടന്റ് ക്രിയേറ്റർ അല്ലന്നും അരുണിമ പറഞ്ഞു. യാത്രയുടെ അമ്പത് ശതമാനം കാര്യങ്ങൾ മാത്രമെ നിങ്ങൾ കാണുന്നുള്ളു. പബ്ബിലും ബാറിലും എല്ലാം പോകാറുണ്ട്. രാത്രി മുഴുവൻ ഡാൻസ് ബാറിൽ ചിലവഴിക്കാറുമുണ്ട്. അതൊന്നും എവിടേയും പോസ്റ്റ് ചെയ്യാറില്ലന്നും അരുണിമ കൂട്ടിച്ചേർത്തു.
മൂന്ന് വർഷം മുമ്പ് എത്യോപിയയിൽ പോയപ്പോൾ അവിടെയുള്ള ഗോത്രവർഗക്കാർക്കൊപ്പം അർധനഗ്നയായി താൻ ജീവിച്ചിട്ടുണ്ടെന്ന് അരുണിമ പറഞ്ഞു. അംഗോളയിൽ പോയപ്പോഴും അതുപോലെ ജീവിച്ചു.
നമീബിയയിൽ പോയപ്പോൾ നേരിട്ട അനുഭവങ്ങളും അരുണിമ തുറന്ന് പറഞ്ഞു. ഹിംബ ട്രൈബ്സിനൊപ്പം താമസിച്ചപ്പോൾ വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തു. എന്നാൽ അതിന് യുട്യൂബ് സ്ട്രൈക്ക് തന്നു. 82000 ഫോളോവേഴ്സിനെ നഷ്ടപ്പെടുകയും ചെയ്തു. ന്യൂഡിറ്റിയായതുകൊണ്ടാണ് സ്ട്രൈക്ക് കിട്ടിയതെന്നും യുവതി പറഞ്ഞു.
ഹിംബ ഗോത്രവർഗക്കാർ ലൈഫിൽ ഒരിക്കലും കുളിക്കാറില്ല. ചുവന്ന നിറത്തിൽ എന്തോ ഒരു വസ്തു അവരുടെ കയ്യിലുണ്ട്. അത് ശരീരത്തിൽ തേക്കും. അങ്ങനെയാണ് ശുദ്ധിയാകുന്നതും തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടുന്നതും. വജൈനയുടെ ഏരിയയിൽ മാത്രം മൃഗങ്ങളുടെ തോല് വെച്ച് മറയ്ക്കും. അത് അവർ അലക്കാറില്ല. പുകയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ആർത്തവ സമയത്ത് പാഡോ വെള്ളമോ അവർ ഉപയോഗിക്കാറില്ല. അതൊക്കെ കണ്ട് മനസിലാക്കിയശേഷം അത്ഭുതത്തോടെ ഇരുന്നിട്ടുണ്ടെന്നും അരുണിമ പറഞ്ഞു.
ഇതൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. പണ്ടത്തെ രീതികൾ വിട്ട് പുറത്തേക്ക് പോകാൻ അവർക്ക് ഒരിക്കലും താൽപര്യമില്ല. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുറച്ച് വെള്ളം ഉപയോഗിക്കുന്നവരാണ് ഇവർ. താൽപര്യം തോന്നുന്ന ഭക്ഷണം മാത്രമെ എവിടെ പോയാലും കഴിച്ച് നോക്കാൻ ശ്രമിക്കാറുള്ളു. എല്ലായിടത്തും പോകുമ്പോൾ ഫ്രൂട്ട്സും ഡ്രൈ ഫ്രൂട്ട്സും ഞാൻ കയ്യിൽ കരുതും.
‘വീഡിയോ എടുക്കുന്നത് താൽപര്യമില്ലാത്തവർ തന്റെ ഒപ്പമുണ്ടെങ്കിൽ വീഡിയോ എടുക്കാറില്ല. എന്ത് ചെയ്യണം എങ്ങനെ ജീവിക്കണമെന്ന് എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞിട്ടില്ല. പിന്നെ ഞാൻ ആരെയും കെയർ ചെയ്യേണ്ടതില്ലല്ലോ. ആരുടേയും ചിലവിലല്ല ഞാൻ. എന്നെ ഇഷ്ടപ്പെടുന്നവരാണ് എന്റെ വീഡിയോ കാണുന്നത്. അതിൽ നിന്നും കിട്ടുന്ന വരുമാനം ഞാൻ യാത്രയ്ക്ക് ഉപയോഗിക്കുന്നു’ എന്നും അരുണിമ പറഞ്ഞു.

