ഇന്ത്യക്കു കൂറ്റന്‍ ജയം

SP-CRICKETകോല്‍ക്കത്ത: ടീം ഇന്ത്യ മിന്നും ഫോമില്‍. ഏഷ്യാ കപ്പിലും അതിനു മുമ്പു നടന്ന ഓസ്‌ട്രേലിയന്‍, ശ്രീലങ്കന്‍ പര്യടനങ്ങളിലും പുറത്തെടുത്ത കളി മികവ് തുടരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു 45 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ 140 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ രോഹിത് ശര്‍മ പുറത്താകാതെ 98 റണ്‍സ് നേടി. ഒമ്പതു ബൗണ്ടറിയുടെയും ഏഴു പടുകൂറ്റന്‍ സിക്‌സറിന്റെയും അകമ്പടിയിലാണ് രോഹിത് 98 റണ്‍സ് സ്‌കോര്‍ ചെയ്തത്. യുവ് രാജ് സിംഗ് 20 പന്തില്‍ 31 റണ്‍സ് നേടി.11 പന്തില്‍ 20 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മിന്നും പ്രകടനത്തിലൂടെ തിരിച്ചുവരവു നടത്തിയ മുഹമ്മദ് ഷാമി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പവന്‍ നെഗി, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരും രണ്ടു വിക്കറ്റ് വീതം നേടി.

Related posts