ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ കണ്ണൂര്‍ സ്വദേശിനിക്ക് 53-ാം റാങ്ക്

knr-rankകണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയുടെ രണ്ടാം ലിസ്റ്റില്‍  ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ കണ്ണൂര്‍ സ്വദേശിനിക്ക് 53-ാം റാങ്ക്. കണ്ണൂര്‍ മേലെചൊവ്വ സൗപര്‍ണികയില്‍ സണ്ണി തോമസ്-ഉമാദേവി ദമ്പതികളുടെ മകള്‍ മേഘയ്ക്കാണ് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ റാങ്ക് ലഭിച്ചത്.    തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു മേഘ പരിശീലനം നേടിയത്. രണ്ടാംതവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്.

ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറും തിരുവനന്തപുരം സ്വദേശിയുമായ ആര്‍. അനീഷാണ് ഭര്‍ത്താവ്. പിതാവ് സണ്ണി തോമസ് കമ്പില്‍ കെഎല്‍ഐസി ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്ററാണ്. മാതാവ് ഉമാദേവി ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. അധ്യാപികയാണ്.  തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ മേഘ കാക്കനാട് രാജഗിരി കോളജില്‍നിന്ന് മാര്‍ക്കറ്റിംഗില്‍ എംബിഎയും നേടിയിട്ടുണ്ട്.

Related posts