ന്യുഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ മെഡല്‍ തേടിയിറങ്ങുന്ന ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആശംസകള്‍. റിയോയിലെത്തിയിരിക്കുന്ന കായികതാരങ്ങള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനും വിവിധ മത്സരങ്ങളില്‍ തങ്ങളുടെ മികവ് തെളിയിക്കാനുമുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ യശസ് റിയോയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉയര്‍ത്തുമെന്നും തങ്ങളുടെ ഐക്യവും സൗഹൃദവും മറ്റ് രാജ്യങ്ങളില്നിന്നുവരുന്നവരെ കാണിക്കുമെന്നും അദ്ദേഹം പ്രചോദിപ്പിച്ചു. ഇന്ത്യന്‍ സംഘത്തലവന് രാകേഷ് ഗുപ്തയ്ക്ക് അയച്ച് സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ വിജയാശംസ
