ഇന്ത്യന്‍ ചാരന്റെ “കുമ്പസാര’ വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു

compന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരന്റെ “കുമ്പസാര’മെന്ന പേരില്‍ പാക്കിസ്ഥാന്‍ വീഡിയോ പുറത്തുവിട്ടു. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റേതെന്ന പേരിലാണു വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബലൂചിസ്ഥാനിലെ ഭീകരാക്രമണങ്ങളില്‍ പങ്കുണെ്്ടന്നാണ് ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നത്.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം നാട്ടില്‍ വളര്‍ത്തുന്ന ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഗൂഢാലോചനയുടെ ഭാഗമായുള്ള അപവാദ പ്രചാരണമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

Related posts