പോണ്‍ സിനിമകളിലൂടെ പരിചിതയായി ബോളിവുഡില്‍ കാലുറപ്പിച്ച നടി സണ്ണി ലിയോണിനെക്കുറിച്ചു നിര്‍മിച്ച ഡോക്യമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യേണ്ടെന്നു സാക്ഷാല്‍ സണ്ണി ലിയോണ്‍. ഡോക്യുമെന്ററി മോസ്റ്റ്‌ലി സണ്ണി ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് സണ്ണിയുടെ ഈ അഭ്യര്‍ഥന. ഡോക്യുമെന്ററി ഇന്ത്യയില്‍ റിലീസ് ചെയ്യേണ്ടെന്നും ചെയ്താല്‍ അതിനു നീതി ലഭിക്കില്ലെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്. പോണ്‍ താരമെന്നതില്‍ നിന്നു ബോളിവുഡിലേക്കുളള സണ്ണി ലിയോണിന്റ രംഗപ്രവേശം അപ്രതീക്ഷിതമായിരുന്നു. പൂജ ഭട്ട് സംവിധാനം ചെയ്ത ജിസം 2 ആണ് സണ്ണി ലിയോണിന്റെ ആദ്യ ബോളിവുഡ് ചിത്രം. പിന്നീടിങ്ങോട്ടു ബോളിവുഡില്‍ സണ്ണി സ്വന്തമായൊരു ഇരിപ്പിടം നേടി.
മോസ്റ്റ്‌ലി സണ്ണി എന്ന ഡോക്യുമെന്ററിയില്‍ സണ്ണി ലിയോണിന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. യാഥാസ്ഥിതിക സിക്ക് കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണ്‍ ലോസ് ആഞ്ചലസിലെത്തിയതിനു ശേഷം പോണ്‍ താരമായതിനെക്കുറിച്ചും ബോളിവുഡ് രംഗപ്രവേശത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ദിലീപ് മേത്തയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. മോസ്റ്റ്‌ലി സണ്ണി ഇതിനകം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. താന്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമിരുന്നാണ് ഡോക്യുമെന്ററി കാണുകയെന്നു സണ്ണി ലിയോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനകം അഞ്ചു തവണ ഡോക്യുമെന്ററി കണ്ടെന്നും സണ്ണി പറയുന്നു. മോസ്റ്റ്‌ലി സണ്ണിയുടെ വേള്‍ഡ് വൈഡ് റിലീസ് ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് തീരുമാനം. അതിനു മുന്‍പ് ഒക്ടോബറില്‍ മുബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും.