ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഷെഡ്യൂള്‍ പ്രഖ്യാപനം ഇത്തവണ പ്രഖ്യാപിച്ചത് വ്യത്യസ്തമായ രീതിയിലായിരുന്നു. മുന്‍ നിര താരങ്ങള്‍ ട്വിറ്ററിലൂടെയാണ് വേദികളും തീയതിയും പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷാമി തുടങ്ങിയവരാണ് ഷെഡ്യൂള്‍ പുറത്തുവിട്ടത്. കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 22-26 വരെയാണ് മത്സരം. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് ഈ വിവരം പുറത്തു വിട്ടത്. ടീം ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പുരാതന വേദികളില്‍ ഒന്നായ കാണ്‍പൂരില്‍ സെപ്റ്റംബര്‍ 22 ന് തുടങ്ങും എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതീകമായ കോല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സ് അവസാന ടെസ്റ്റ് മത്സരത്തിനു വേദിയാകുമെന്നു ട്വീറ്റ് ചെയ്തത് സീമര്‍ മുഹമ്മദ് ഷാമിയാണ്. ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനെക്കുറിച്ചു പറഞ്ഞത് അജിങ്ക്യ രഹാനെയാണ്. പ്രതിഭാധനനായ ക്രിക്കറ്റര്‍ സയ്യദ് മുഷ്താഖ് അലിയുടെ നാട്ടിലാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
താരങ്ങളുടെ പ്രഖ്യാപനത്തിനു ശേഷം ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
ആദ്യ ടെസ്റ്റ്- കാണ്‍പൂര്‍, സെപ്റ്റംബര്‍ 22-26
രണ്ടാം ടെസ്റ്റ് – ഇന്‍ഡോര്‍,
സെപ്റ്റംബര്‍ 30 -ഒക്ടോബര്‍ 4
മൂന്നാം ടെസ്റ്റ് – കോല്‍ക്കത്ത, ഒക്ടോബര്‍ 8-12
ആദ്യ ഏകദിനം- ധര്‍മശാല, ഒക്ടോബര്‍ 16
രണ്ടാം ഏകദിനം- ഡെല്‍ഹി, ഒക്ടോബര്‍ 19
മൂന്നാം ഏകദിനം- മൊഹാലി, ഒക്ടോബര്‍ 23
നാലാം ഏകദിനം- റാഞ്ചി, ഒക്ടോബര്‍ 26
അഞ്ചാം ഏകദിനം- വിശാഖപട്ടണം, ഒക്ടോബര്‍ 29.