ഇന്ന് ലോക ആനദിനം; പക്ഷേ വനംവകുപ്പ് ഇതൊന്നും അറിഞ്ഞമട്ടില്ല

tvm-aanaകാട്ടാക്കട:  ആനദിനത്തില്‍ ആനകളുടെ താവളത്തില്‍ ആനദിനാചരണം നടത്താതെ വനം വകുപ്പ്. കേരളത്തിലെ ഏക ആന പുനരധിവാസ കേന്ദ്രമായ  നെയ്യാര്‍ കാപ്പുകാട് റിഹാഫിലിറ്റേഷന്‍ സെന്ററില്‍ അങ്ങനെയൊരു ദിനത്തിന്റെ ലക്ഷണം പോലും ഇല്ലാത്ത ലക്ഷണമാണ് ഉള്ളത്. ആനകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും മൃഗങ്ങള്‍ നേരിടുന്ന അവസ്ഥ മനസിലാക്കാനും അവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയുന്നതിനുമാണ് ഇവര്‍ക്കായി ദിനം ആചരിക്കുന്നത്. കാട്ടാനകളേയും നാട്ടാനകളേയും സംരക്ഷിക്കുന്നയിടമാണ് കാപ്പുകാട്ട് ഉള്ളത്. കുഞ്ഞാനകളും വ്യദ്ധയാനകളും ഉള്ളതാണ്  ഈ കേന്ദ്രം.

കേരളത്തിലെ വനത്തില്‍ കുടുങ്ങുന്നതും പരിക്കേറ്റ് വീഴുന്നതും പുതുതായി ജനിപ്പിക്കുന്നവയും എത്തുന്നത് ഇവിടെയാണ്. പരിപാലിക്കാതെ കഴിയുന്ന നാട്ടാനകളെ ഇവിടെയാണ് എത്തിക്കുന്നത്.  കഴിഞ്ഞ വര്‍ഷം   സ്കൂള്‍ കൂട്ടികള്‍ക്കുള്ള പരിപാടികളാണ് നടത്തിയത്. .  സ്കൂള്‍ കുട്ടികളുടെ ജാഥ നടന്നു. . ആനകള്‍ നമ്മുടെ ചങ്ങാതി എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് കോട്ടൂര്‍ മുതല്‍ കേന്ദ്രം വരെ ജാഥ നടത്തിയിരുന്നു.     ആനകള്‍ക്ക് കുട്ടികള്‍ തന്നെ ഭക്ഷണം നല്‍കുകയും പാപ്പന്മാരുമായി ചേര്‍ന്ന് ആനകളെ കുളിപ്പിക്കുകയും ചെയ്തിരുന്നു.  ആനപ്പുറത്ത് സവാരിയും നടത്തി.

ആനകളെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസ്സുകള്‍ എടുക്കുകകയും . ക്വിസ് മല്‍സരവും  നടത്തി ആചരണത്തിന്റെ പൊലിമ കൂട്ടിയിരുന്നു. എന്നാല്‍ ഇക്കുറി അതൊന്നും ഇവിടെയില്ല.   കാപ്പുകാട്ടില്‍ ഇപ്പോള്‍ 12  ആനകളാണ് ഉള്ളത്. ഇവരെ ഇന്ന് അല്‍പ്പനേരം സ്വതന്ത്രമാക്കാനും  അവര്‍ക്കിഷ്ടമുള്ള കരിമ്പ്, ശര്‍ക്കര എന്നിവ നല്‍കാനും . അടുത്തുള്ള നെയ്യാര്‍ ജലസംഭരണിയില്‍ നീന്താനും ഗജദിനത്തില്‍ അനുവദിച്ചിരുന്നു.   ആനകള്‍ക്കായി പ്രത്യേക തരം ഭക്ഷണം ഒരുക്കി അവരെ പ്രീതിപ്പെടുത്തിയത് കഴിഞ്ഞ തവണ കൗതുകമായിരുന്നു.  ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ഇവിടം നടന്നുകാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി അതൊന്നും ഇല്ല. സാധാരണ നിലയിലാകും കേന്ദ്രം പ്രവര്‍ത്തിക്കുക .എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു

Related posts