ഇന്ന് വിജയദശമി; അക്ഷര വെളിച്ചത്തിലേക്ക് കുരുന്നുകള്‍

fb-ezhuthu

തിരുവനന്തപുരം : ഇന്ന് വിജയദശമി. കുരുന്നുകള്‍ നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവയ്ക്കും. കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷേത്രം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് രക്ഷാകര്‍ത്താക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തല്‍ ചടങ്ങിന് എത്തിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍ക്കു പുറമെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സാഹിത്യ സാംസ്ക്കാരിക കലാരംഗത്തെ പ്രമുഖരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു.

Related posts