ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ പദ്ധതി നിര്‍ദേശങ്ങളുമായി എംഎല്‍എ

ALP-ERAVIPERORഇരവിപേരൂര്‍: പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ വീണാ ജോര്‍ജ് എം എല്‍എ ജനങ്ങളുടെ വികസന ചര്‍ച്ചകളിലും പങ്കാളിയായി. പദ്ധതി നിര്‍ദേശം ഉള്‍പ്പെടെ നല്‍കി വികസന സെമിനാര്‍ എംഎല്‍എ സജീവമാക്കുകയായിരുന്നു.     2016 – 2017 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള  പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാറാണ് എം എല്‍എയുടെ സാന്നിധ്യം കൊ ണ്ട് സജീവമായത്. പൊതുമരാമത്ത്, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സാമൂഹിക സുരക്ഷ, മൃഗസംരക്ഷണം തുടങ്ങി വിവിദ്ധ മേഖലകളില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ഒരു എംഎല്‍എയുടെ സാന്നി ധ്യം കാണാന്‍ കഴിഞ്ഞതില്‍ മുന്‍ ആസുത്രണകമ്മീഷന്‍ അംഗവും മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാല്‍ സന്തോഷം രേഖപ്പെടുത്തി. ചടങ്ങില്‍ മുഖ്യപ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം.     വികസനമെന്നാല്‍ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത് മാത്രമല്ല, നാളത്തെ തലമുറയ്ക്കായി പ്രകൃതിയെക്കൂടി കരുതുന്നതാണ് ശരിയായ വികസനമെന്ന് അവര്‍ പറഞ്ഞു. മാലിന്യം സംസ് കരണംരംഗത്ത് കൂട്ടായതും ബൃഹത്തായതുമായ പദ്ധതികള്‍ നടപ്പാക്കുകയും എല്ലാവീടുകളിലും മാലിന്യ സംസ്കരണം ഉറപ്പാക്കുകയും ചെയ്യണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. പൊതുമരാമത്ത് മേഖലയില്‍ നടക്കുന്ന പണികളില്‍ ഡ്രെയിനേജ് സംവിധാനം ഇല്ലാതെ പണിയുന്നത് റോഡുകള്‍ തകരുന്ന സ്ഥിതിയുണ്ടാക്കുന്നതിനാല്‍ അത് ഒഴിവാക്കാനും എംഎല്‍എ നിര്‍ദേശിച്ചു.

കൂടാതെ എംഎല്‍എഫണ്ടില്‍  ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികളും നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങളും ജനങ്ങളില്‍ നിന്ന് ശേഖരിച്ചാണ് എംഎല്‍എ മടങ്ങിയത്.ഉദ്ഘാടന ചടങ്ങില്‍ പ ഞ്ചായത്ത് പ്രസിഡന്റ് ഗീതാ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി.     ഇരവിപേരൂര്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. സി. സജികുമാര്‍, സബിത കുന്നത്തേട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ എല്‍. പ്രജിത, ലീലാമ്മ മാത്യു, വി.വി. റജി, അംഗങ്ങളായ പ്രകാശിനി രമേഷ്, സാബു ചക്കുമ്മൂട്ടില്‍, സാലി ജേക്കബ്, വി.ടി. ശോശാമ്മ, ബിന്ദു കെ. നായര്‍, എ.ടി. ജയപാല്‍, മേഴ്‌സിമോള്‍, അനസൂയദേവി, പ്രസന്നകുമാര്‍, വി. കെ. ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts