മോഷ്ടിക്കാൻ കയറിയ പ​ട്ടാ​ള​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ കു​റി​പ്പെ​ഴു​തി​വ​ച്ച് സ്ഥ​ലംവി​ട്ട കള്ളനായി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്


കൊ​ച്ചി: പ​ട്ടാ​ള​ക്കാ​ര​ന്‍റെ വീ​ട്ടി​ല്‍ ക്ഷ​മാ​പ​ണ​മെ​ഴു​തി​വ​ച്ച ശേ​ഷം സ്ഥ​ലം വി​ട്ട മോ​ഷ്ടാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ളം പാ​ല​ത്തി​ങ്ക​ല്‍ ഐ​സ​ക് മാ​ണി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ത്തി​ന് ശേ​ഷം ക​ള്ള​ന്‍ ഭി​ത്തി​യി​ല്‍ കു​റി​പ്പ് എ​ഴു​തി​വെ​ച്ച​ത്.

വീ​ട്ടി​ല്‍​നി​ന്നും സ്വ​ര്‍​ണ​വും പ​ണ​വു​മൊ​ന്നും ന​ഷ്ട​മാ​യി​ട്ടി​ല്ല. വീ​ടി​ന​ക​ത്ത് ക​യ​റാ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ക​മ്പി​പ്പാ​ര​യും വെ​ട്ടു​ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.​

മോ​ഷ​ണ​ശേ​ഷ​മു​ള​ള കു​റി​പ്പ് പോ​ലീ​സി​നെ വ​ഴി​തെ​റ്റി​ക്കാ​നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സി​സി​ടി​വി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​ഭ​വ​സ​മ​യ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ അ​ഞ്ചു ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.

എ​ല്ലാ​യി​ട​ത്തും പൂ​ട്ടു പൊ​ളി​ച്ചാ​യി​രു​ന്നു ക​ള്ള​ൻ അ​ക​ത്തു​ക​യ​റി​യ​ത്. സ​മീ​പ​ത്തെ ട​യ​ര്‍ ക​ട​യി​ല്‍​നി​ന്നും മോ​ഷ്ടി​ച്ച ബാ​ഗും രേ​ഖ​ക​ളും ഐ​സ​ക് മാ​ണി​യു​ടെ വീ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് ക​ള്ള​ന്‍ മ​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 10,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment