ശ്രീകണ്ഠപുരം: ഇരിക്കൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡിലും ടൗണിലും സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ കണ്ണടച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയായില്ല. വ്യാപാരികളുടെയും സ്വകാര്യ വ്യക്തികളുടെയും സഹായത്തോടെ മൂന്നുലക്ഷംരൂപ ചെലവഴിച്ച് ആറുമാസം മുമ്പാണ് നിരീക്ഷണകാമറകള്‍ സ്ഥാപിച്ചത്.
സാമൂഹിക വിരുദ്ധശല്യവും മോഷണവും പതിവായ ടൗണിലും പരിസരങ്ങളിലും കാമറകള്‍ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരുന്നു. കൂടാതെ മാസങ്ങള്‍ക്കു മുമ്പ് ബൈക്ക് മോഷണക്കേസിലെയും മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെയും പ്രതികളെ കുടുക്കാനും നിരീക്ഷണ കാമറ പോലീസിനെ സഹായിച്ചിരുന്നു. കാമറ കേടായതോടെ ടൗണിലും പരിസരങ്ങളിലും സാമൂഹിക വിരുദ്ധ ശല്യം വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. കാമറകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ച തുക പൂര്‍ണമായും ഇതുവരെ പോലീസ് നല്‍കാത്തതാണു നന്നാക്കാന്‍ തയാറാകാത്തതെന്നാണു കരാറുകാരന് പറയുന്നത്.