മ​ദ്യ​പി​ച്ചെ​ത്തി പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ചു; നെ​യ്മ​റി​നെ​തി​രേ ലൈം​ഗീ​കാ​രോ​പ​വു​മാ​യി യു​വ​തി

സൗം​പൗ​ളോ: ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ സൂ​പ്പ​ർ​താ​രം നെ​യ​മ​ർ​ക്കെ​തി​രേ ലൈം​ഗീകാ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് യു​വ​തി​യെ നെ​യ്മ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

ഫോ​ട്ടോ​ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് നെ​യ്മ​റി​നെ പിരചയപ്പെട്ടതെന്ന് യു​വ​തി പ​റ​യു​ന്നു. പ​തി​വാ​യി മെ​സേ​ജു​ക​ൾ അ​യ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ നെ​യ്മ​ർ ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​പൗ​ളോ പോ​ലീ​സി​നു മു​ന്പാ​കെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് നെ​യ്മ​റി​ന്‍റെ പി​താ​വ് പ്ര​തി​ക​രി​ച്ചു. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts