പുതിയ ഗെറ്റപ്പില്‍ വിക്രം എത്തുന്ന ഇരുമുഖന് എന്ന സിനിമയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കാട്ടുന്ന മുന്‍കരുതല്‍ സിനിമയ്ക്ക് ഗുണം ചെയ്യുമോ. തമിഴകത്തെങ്ങും ഇപ്പോള്‍ ഇതാണ് ചര്‍ച്ചാവിഷയം. ചിത്രത്തിന്റെ അധികം വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിടാതെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഷൂട്ടിംഗ് വിവരങ്ങള്‍ ലീക്കാകുന്നത് തമിഴകത്ത് പതിവാകുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മുന്‍കരുതല്‍ എടുക്കാന്‍ കാരണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിക്രം പോലും സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് സംവിധായകന്റെ സമ്മതത്തോടെയാണെന്നാണ് പറയുന്നത്.
എന്തു തന്നെയായാലും വിക്രത്തിന്റെ പുതിയ ഗെറ്റപ്പ് കാണാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ മുന്‍ കരുതല്‍ എല്ലാം ചിത്രത്തിന് ഗുണംചെയ്യുമെന്ന് വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ വിക്രത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. നിത്യാ മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.