മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ സംരക്ഷണത്തിനായി സിഡബ്ല്യൂആര്‍ഡിഎം നടപ്പിലാക്കി വരുന്ന ഇരുവഴിഞ്ഞി പ്രോജക്റ്റുകളുടെ ഭാഗമായി കാരശേരി പഞ്ചായത്തുമായി സഹകരിച്ച് കക്കാട് വാര്‍ഡില്‍ മണ്ണില്‍ ഭാഗത്ത് ശുചിമുറി തുറന്നു. തീരവാസികളില്‍ പലര്‍ക്കും ശൗചാലയങ്ങള്‍ ഇല്ലാത്തതുമൂലം പുഴ മലിനപ്പെടുന്നതുള്‍പ്പെടെ ഇരുവഴിഞ്ഞിയുടെ പ്രശ്‌നങ്ങള്‍ നേരത്തെ ദേശത്ത് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു.
ഇതു പ്രകാരം സിഡബ്ല്യുആര്‍ഡിഎം നേതൃത്വത്തില്‍ ബോധവത്ക്കരണ ബോര്‍ഡ് സ്ഥാപിക്കല്‍, ക്ലാസുകള്‍, മുള നടല്‍, മാലിന്യം പുറത്തെടുക്കല്‍, ശുചിമുറി നിര്‍മിച്ചു നല്‍കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പ്രോജക്റ്റ് നടപ്പിലാക്കി വരികയാണ്. കുന്നമംഗലം സിഡബ്ല്യുആര്‍ഡിഎമ്മിലെ സീനിയര്‍ ശാസത്രജ്ഞന്‍ മാധവന്‍ കോമത്ത്, ടെക്‌നിക്കല്‍ ഓഫീസര്‍ ശശിധരന്‍, പ്രോജക്റ്റ് സ്റ്റാഫ് എ.കെ. അബൂതാഹിര്‍, വാര്‍ഡംഗം ജി.അബ്ദുള്‍ അക്ബര്‍, ഹംസക്കോയ തങ്ങള്‍, ടി.പി.ഇസ്മാലുട്ടി, എടക്കണ്ടി അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.