ഇരുവൃക്കകളും തകരാറിലായ ഷാജിക്ക് സഹായഹസ്തവുമായി മൂകാംബിക ബസ്

KNR-SAHAYAMBUSപാനൂര്‍: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ചമ്പാട് സ്വദേശിക്ക് സര്‍വീസ് നടത്തി ബസ് ജീവനക്കാരുടെ മാതൃക. ഇടച്ചോളീന്റവിട ഷാജിയുടെ ചികിത്സാ സഹായനിധി സ്വരൂപിക്കുന്നതിനായാണ് തലശേരി പാനൂര്‍-ചെറുവാഞ്ചേരി റൂട്ടിലോടുന്ന ശ്രീ മൂകാംബിക ബസ് ഇന്നലെ സര്‍വീസ് നടത്തിയത്. ഗുഡ്‌സ് ഓട്ടോ െ്രെഡവറായിരുന്ന ഷാജിക്ക് വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴി. 30 ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതിനായി ജനകീയ പങ്കാളിത്തതോടെ നാട്ടുകാര്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഷാജിയുടെ ചികിത്സാ ചെലവിലേക്ക് ബസിന്റെ ഒരു ദിവസത്തെ വരുമാനവും ബസ് ജീവനക്കാരുടെ വേതനവും നല്‍കും. പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. ടി. ഹരിദാസ്, എം പത്മനാഭന്‍, എം. നന്ദകുമാര്‍, നസീര്‍ ഇടവലത്ത്, സുബിലാഷ്, ദിജിന്‍, കെ.പി കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts