പൂതക്കുളം : ഇല്ലാത്ത കയര്‍ സംഘങ്ങളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്കുന്ന സബ് സി ഡിയും മറ്റും പ്രവര്‍ത്തിക്കാത്ത ചില കടലാസ് സംഘങ്ങള്‍ തട്ടിയെടുക്കുതായാണ് ആരോപണ മുയരുന്നത് . പരവൂര്‍ നഗരസഭയില്ഉള്പ്പടെ പുതക്കുളം പഞ്ചായത്തിലെ കലയ്ക്കോട്,നെല്ലോറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി കയര്‍ പിരിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ കയര്‍ സംഘങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്.
ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ മാസത്തില്‍ രണ്ട് ദിവസവും മൂന്നു ദിവസമായിരിക്കും. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കയര്‍ ത്തൊഴിലാളിസംഘങ്ങളുടെ പേരും മറ്റും ഉപയോഗിച്ച് സര്‍ക്കാര്‍ നല്കുന്ന ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി മാത്രം പേരിന് പ്രവര്‍ത്തിക്കുന്ന കയര്‍ സംഘങ്ങളാണ് കൂടുതലും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ സംഘങ്ങള്ക്ക്ലഭിക്കേണ്ട സര്‍ക്കാര്‍ ആനൂകൂല്യങ്ങള്‍ ഇത്തരത്തിലുളള കടലാസ് കയര്‍ സംഘങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം കളളനാണയങ്ങളെ തിരിച്ചറിഞ്ഞ് കയര്സംഘങ്ങളെയും കയര്‍ത്തൊഴിലാളികളെയും രക്ഷിക്കണമെന്നാണ് കയര്‍ത്തൊഴിലാളികളുടെ ആവശ്യം.