വിക്രം ഫാന്‍സിനേയും വിജയ് ഫാന്‍സിനേയും ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ശങ്കര്‍ ചിത്രത്തിലൂടെ ഇളയദളപതി വിജയ്‌യും ചിയാന്‍ വിക്രമും ഒന്നിക്കുന്നു. യന്തിരന്‍ 2വിന് ശേഷം ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുന്നത്. ഇരുവര്‍ക്കും തുല്യ പ്രാധാന്യമുള്ള കഥയാണ് ശങ്കര്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുമ്പും ശങ്കര്‍ ഇരുവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നില്ല. ഈ രണ്ടു നടന്മാരും തമിഴില്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റ് സമ്മാനിക്കുമെന്നു തന്നെയാണ് ഇരുവരുടെയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.