കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങളില്‍ മന്‍പന്തിയിലുള്ള കൊച്ചി മെട്രോ നിര്‍മാണം ഇഴയുന്നു. ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണമാണ് മന്ദഗതിയിലായിരിക്കുന്നത്. നിര്‍മ്മാണകരാറുകാരായ എല്‍ആന്‍ഡ്ടി സാമ്പത്തിക പ്രതിസന്ധി കാരണം ജൂണ്‍ പകുതിയായിട്ടും തൊഴിലാളികള്‍ക്ക് ശമ്പളംം കൊടുത്തിട്ടില്ല. അതിനാല്‍ തൊഴിലാളികളും മന്ദഗതിയിലാണ് ജോലികളിലേര്‍പ്പെടുന്നത്. കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ വൈകിയത് മൂലം 130 കോടി രൂപയുടെ നഷ്ടമുണ്ടായതായി എല്‍ ആന്‍ഡ് ടി അറിയിച്ചു
ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി 2013 ജൂണിലാണ് എല്‍ആന്‍ഡ്ടിയുമായി ഡിഎംആര്‍സി നിര്‍മ്മാണ കരാര്‍ ഒപ്പുവെച്ചത്. 539 കോടി രൂപയ്ക്കായിരുന്നു കരാര്‍. എന്നാല്‍ പലയിടത്തും സ്ഥലം ഏറ്റെടുത്ത് നല്‍കിയത് മാസങ്ങള്‍ക്കു ശേഷമാണ്. ഈ കാലമത്രയും നിര്‍മ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ വന്‍തുകയ്ക്കാണ് വാടകയ്ക്ക് എടുത്തിരുന്നത്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മെട്രോയുടെ നിര്‍മ്മാണം ഇഴയുന്നതില്‍ അധികൃതരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.