ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറാകാനുള്ള തയാറെടുപ്പിലാണ് ടെയ്മല്‍ മില്‍സ് എന്ന ഇംഗ്ലീഷുകാരന്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന മില്‍സ് നിലവില്‍ ഇംഗ്ലണ്ടിലെ വേഗമേറിയ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ്. ഷോണ്‍ ടെയ്റ്റും ഷൊഹൈബ് അക്തറും ബ്രെറ്റ് ലീയും മിച്ചല്‍ സ്റ്റാര്‍ക്കുമെല്ലാം കൈയ്യടക്കി വച്ചിരുന്ന വേഗമേറിയ ബൗളര്‍ എന്ന സ്ഥാനം കൈയ്യടക്കാനാണ് ഈ 23കാരന്റെ വരവ്.
തുടര്‍ച്ചയായി 145-155 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനുള്ള കഴിവാണ് ഇടംകൈയ്യനെ വ്യത്യസ്തനാക്കുന്നത്. വേഗമേറിയ പന്തുകള്‍ക്കൊപ്പം ബാറ്റ്‌സ്മാന്മാരെ ഞെട്ടിച്ച് സ്ലോ ബോളുകള്‍ എറിയുന്നതിലും വിദഗ്ധന്‍. ഇംഗ്ലീഷ് ടി-20 ലീഗായ ടി-20 ബ്ലാസ്റ്റില്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കാന്‍ മില്‍സ് എറിഞ്ഞ പന്ത് ഏവരെയും അത്ഭുതപ്പെടുത്തും. കഴിഞ്ഞവര്‍ഷം പുറംവേദനയെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് മാറിനിന്ന മില്‍സ് പുതിയ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. അധികം വൈകാതെ ഐപിഎല്‍ വേദികളിലും ഈ എക്‌സ്പ്രസ് ബൗളറെ കാണാം.