ഇവന്‍ വെറുമൊരു പത്തു വയസുകാരന്‍, തിന്നു തിന്ന് കുട്ടിയാനയായി, ലോകത്തെ ഏറ്റവും വലിയ തടിയന്‍ കുട്ടിയുടെ കഥയറിയാം…

d-3ഈ ഇന്തോനേഷ്യന്‍ ബാലനെപ്പറ്റിയാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ആര്യ പെര്‍മെന എന്നാണ് ഇവന്റെ പേര്. പ്രായം 10 കിലോ മാത്രം. തൂക്കം എത്രയാണെന്ന് കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 192 കിലോ. ലോകത്തിലെ ഏറ്റവും തൂക്കമുള്ള ബാലനെന്ന റിക്കാര്‍ഡും ഇപ്പോള്‍ ഇവന് സ്വന്തം.
ജനിക്കുമ്പോള്‍ സാധാരണ തൂക്കമായ 3.2 കിലോഗ്രാം മാത്രമേ കുട്ടിക്കുണ്ടായിരുന്നുള്ളു. രണ്ട് വയസുമുതലാണ് കുട്ടി അസാധാരണമായി തടിക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഇത് അമിത വണ്ണത്തിലേക്ക് എത്തിച്ചു. മാതാപിതാക്കള്‍ നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും പ്രശ്‌നം എന്താണെന്ന് കണ്ടുപിടിക്കാനായില്ല.

D-1തടി കാരണം സ്കൂളില്‍പോക്കൊക്കെ ഒരു വഴിക്കായെങ്കിലും തീറ്റയുടെ കാര്യത്തില്‍ ആര്യക്കു വിട്ടുവീഴ്ച്ചയില്ല. ദിവസത്തില്‍ ചുരുങ്ങിത് അഞ്ച് പ്രാവശ്യമാണ് ഭക്ഷണം. മീന്‍ ബീഫ്, പച്ചക്കറി, സൂപ്പ് എന്നിവയൊക്കെ ഇഷ്ടംപോലെ കഴിക്കും. മുതിര്‍ന്ന രണ്ടുപേര്‍ ഒരു ദിവസം കഴിക്കുന്നതിനെക്കാള്‍ ഇവന്‍ 24 മണിക്കൂര്‍ കൊണ്ട് അകത്താക്കും. തടിയും തൂക്കവും തുടര്‍ന്നാല്‍ കുട്ടിയുടെ ജീവന്‍ തന്നെ നഷ്ടമാകുമോ എന്നാണ് രക്ഷിതാക്കളുടെ പേടി. എപ്പോഴും വിശക്കുന്ന ആര്യയ്ക്ക് കൂടുതല്‍ നടക്കാനൊന്നും കഴിയില്ല. ശ്വാസമെടുക്കാന്‍ തന്നെ പാടാണ്. സാധാരണ കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ കഴിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടി സ്കൂളിലും പോകുന്നില്ല. വല്യൊരു കുളമുണ്ടാക്കി അതില്‍ കുളിക്കുകയാണ് ഇഷ്ട ഹോബി.

Related posts