ഇസ്‌ലാമാബാദില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു

mobileഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ഡേ ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനു റിഹേഴ്‌സല്‍ നടക്കുന്നതിനിടെ ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും മൊബൈല്‍ഫോണ്‍ സേവനം നിര്‍ത്തിവച്ചു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഇത്. ബുധനാഴ്ചയാണ് പാക് ഡേ ആചരണം. പരേഡിനു പുറമേ ആയുധ പ്രദര്‍ശനവും സാംസ്കാരിക പരിപാടികളും അരങ്ങേറും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ പോലീസും പാക് റേഞ്ചേഴ്‌സും പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.

Related posts