ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ ജീവനക്കാർ പ്രതികാരം ചെയ്യുന്ന സംഭവം നേരത്തെയും കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും വിലയേറിയ പ്രതികാരം ആദ്യത്തെ സംഭവമായിരിക്കും. സ്പെയിനിലെ മെഴ്സിഡീസ് ബെൻസ് പ്ലാന്റിലാണ് സംഭവം.
2016–2017 കാലഘട്ടത്തിൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുവാവിനെ തൊഴിൽ തർക്കത്തെത്തുടർന്ന് പിരിച്ചുവിട്ടിരുന്നു. മൂന്നൂ വർഷത്തിനു ശേഷമാണ് യുവാവ് പ്രതികാരത്തിനായി എത്തിയത്.
ഡിസംബർ 31മാണ് യുവാവ് പ്രതികാരത്തിനായി എത്തിയത്. ഇതിന് ആദ്യം ഒരു ജെസിബി മോഷ്ടിക്കുകയാണ് ചെയ്തത്. ഗേറ്റ് ഇടിച്ചു തകർത്ത അകത്തുകയറി പാർക്ക് ചെയ്തിരുന്ന ഏകദേശം 90 ലക്ഷം വില മതിക്കുന്ന വി ക്ലാസ് അടക്കമുള്ള വാനുകളാണ് ഇടിച്ചു നശിപ്പിച്ചത്.
50 പുതിയ ബെൻസ് വാനുകള്‍ അടക്കം 69 കാറുകളാണ് നശിപ്പിച്ചത്. വാഹനം മോഷ്ടിച്ച് കന്പനിയിലേക്കുള്ള യാത്രയിലാണ് 19 വാഹനങ്ങൽ തകർത്തത്.
വാഹനങ്ങൾ നശിപ്പിക്കുന്നതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അവസാനം സെക്യൂരിറ്റി ജീവനക്കാർ വെടി ഉതിർത്തപ്പോഴാണ് വാഹനം നിർത്താൻ തയാറായതെന്നും പോലീസ് പറയുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 44 കോടി രൂപയുടെ നഷ്ടം കന്പനിക്കുണ്ടായെന്നാണ് റിപ്പോർട്ട്.