കണ്ണൂര്‍: മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.കെ. ശൈലജ എന്നിവര്‍ നാളെ കണ്ണൂരിലെത്തും. രാവിലെ ആറിന് മലബാര്‍ എക്സ്പ്രസിലാണ് ഇരുവരും കണ്ണൂരിലെത്തുന്നത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ജില്ലയിലെത്തുന്ന ഇരുവര്‍ക്കും റെയില്‍വേസ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ജില്ലയില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയനടക്കം നാലുപേരാണ് മന്ത്രിമാരായത്. കടന്നപ്പള്ളി രാമചന്ദ്രനാണ് മറ്റൊരു മന്ത്രി. കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍നിന്നും ജയിച്ച കണ്ണൂര്‍ സ്വദേശിയായ എ.കെ. ശശീന്ദ്രനും മന്ത്രിയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ കണ്ണൂരില്‍നിന്നുള്ള മന്ത്രിമാര്‍ക്ക് ജൂണ്‍ നാലിന് ജില്ലയില്‍ സ്വീകരണം നല്‍കും. എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകുന്നേരം ആറിന് സ്റ്റേഡിയം കോര്‍ണറിലാണ് സ്വീകരണ സമ്മേളനം.
ഇ.പി. ജയരാജനും ശൈലജയും നാളെ കണ്ണൂരില്‍
