ഇ- സിഗരറ്റ് നിരോധിക്കുമെന്ന് കേട്ടു! എന്താണ് ഇ- സിഗരറ്റെന്ന് അറിയാമോ? ഇതൊരു വല്ലാത്ത സിഗരറ്റ് തന്നാ!!!

_85051757_e-cig_woman_gettyസംസ്ഥാനത്ത് ഇ-സിഗരറ്റ് നിരോധിക്കുമെന്ന് മന്ത്രി പറയുന്നു. അപ്പോഴും മലയാളികളില്‍ ഭൂരിപക്ഷത്തിനും അറിയില്ല ഇ-സിഗരറ്റ് എന്താണെന്നു. ഇ-മെയ്ല്‍, ഇ-കൊമേഴ്‌സ് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണ് ഇ-സിഗരറ്റെന്ന് അറിയാം.

കാഴ്ച്ചയില്‍ യഥാര്‍ഥ സിഗരറ്റിനെപ്പോലെ തന്നെയാണ് ഈ ഇലക്‌ട്രോണിക് സിഗരറ്റും. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സാധാ സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ആവശ്യത്തിലധികം ചേര്‍ത്തിട്ടുണ്ട്. സാധ സിഗരറ്റില്‍നിന്ന് വ്യത്യസ്തമായി ദ്രവരൂപത്തിലാണ് ഇത് അകത്തേക്കു വലിക്കുന്നത്. പുകയ്ക്കു പകരം ആവിയാണ് വലിച്ചെടുക്കുന്നത്. സാധാരണ കടകളില്‍നിന്നു ഇത് ലഭിക്കില്ല. എന്നാല്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയും കൊറിയര്‍ കമ്പനികള്‍ വഴിയും ഇത് ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിതല സമിതി ഇ സിഗരറ്റ് നിരോധിക്കണമെന്ന നിര്‍ദേശം നല്കിയിട്ടുണ്ട്.

യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ഇ സിഗരറ്റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ സിഗരറ്റിനേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകള്‍ക്ക്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്- പുകവലി ആരോഗ്യത്തിന് ഹാനികരം)

Related posts